വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു..
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പത്താംതരം മുതല്‍ പി.ജി.വരെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. 10, 11, 12 ക്ലാസിലേക്കുള്ള അപേക്ഷ നവംബര്‍ 15 നും ഡിഗ്രി,പിജി അപേക്ഷ ഡിസംബര്‍ 15 നും മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം.
അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലും വകുപ്പിന്റെ www.sainikwelfarekerala.org വെബ് സൈറ്റിലും ലഭിക്കും.
അപേക്ഷ 2 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് നല്‍കേണ്ടത്.
Leave a Comment