സ്‌നേഹപൂര്‍വ്വം പഠന സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം...

 

   സ്‌നേഹപൂര്‍വ്വം പഠന സഹായ പദ്ധതിയിലേക്ക്                                          അപേക്ഷിക്കാം


കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 


അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.


അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കും ഒന്ന് മുതൽ അഞ്ചു വരെ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300 രൂപയും, ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികൾക്ക് 500 രൂപയും, ഹയർസെക്കൻഡറി വിഭാഗക്കാർക്ക് 750 രൂപയും ബിരുദ, പ്രഫഷണൽ കോഴ്സ് പഠിതാക്കൾക്ക് 1000 രൂപ വരെയുമാണ് ധനസഹായമായി ലഭിക്കുക.


 സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റ് ആയ www.socialsecuritymission.gov.in ലും ടോള്‍ഫ്രീ നമ്പര്‍ 1800-120-1001 ലും ലഭ്യമാണ്.


👉🏻കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.

Post a comment

0 Comments